കണ്ണൂര്‍ : കലക്ടറേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച പൊലീസ്, പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറി. പിടിവലിക്കിടെ പ്രവര്‍ത്തകയുടെ മുഖത്ത് പരുക്കേറ്റു.
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോട്ടയത്ത് എസ്.പി. ഓഫിസ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.