സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും വേണം. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിള്‍ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും മന്ത്രി പറഞ്ഞു.
വെജിറ്റബിള്‍ മയോണൈസ് എന്ന നിര്‍ദേശം ഹോട്ടല്‍ ഉടമകള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. വെജിറ്റബിവള് മയോണൈസും പാസച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണ വിതരണത്തിന് അനുമതി എഫ്എസ്എസ്എ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ ടാസ്ക് ഫോഴ്സിനെ രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും അവര്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന് ബുധനാഴ്ച അറിയിച്ചിരുന്നു. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റെസ്റ്റോറന്റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും സര്‍ക്കാരിന്റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു.