ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുല്ല മന്ത്രിസഭ ഉടന്‍ അധികാരമേല്‍ക്കും. ഇതിന്റെ ഭാഗമായി ഒമര്‍ അബ്ദുല്ല ഇന്നു തന്നെ ഗവര്‍ണറെ കാണും. മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുല്ലയും വിജയിച്ചു. ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കിയെങ്കിലും വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്.
കോണ്‍ഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിക്കും. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിര്‍, ഇഫ്ത്തിക്കര്‍ അഹ്മദ് എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രിമാരായേക്കും. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാം. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മുന്നണി യോഗത്തിലുണ്ടാകും. കോണ്‍ഗ്രസിന് 2 മന്ത്രിസ്ഥാനം നല്‍കാനായിരുന്നു നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആദ്യത്തെ തീരുമാനം.
ഒമര്‍ അബ്ദുല്ല മന്ത്രിസഭയില്‍ ചെറുകക്ഷികള്‍ക്ക് ഇടം ലഭിച്ചേക്കില്ല. എന്നാല്‍ സംസ്ഥാനത്തെ ഏക സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയും മന്ത്രിസഭയിലെത്തും. തരിഗാമിയുടെ മന്ത്രിസഭാ പ്രവേശനം സിപിഎം നിഷേധിച്ചിട്ടില്ല.