തിരുവനന്തപുരം: വ്യജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള പോലീസ് കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് കേരളത്തിലെ സംഭവവികാസങ്ങള്‍.
ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി മാറുകയാണ് പോലീസെന്നും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയന് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിസഖാക്കള്‍ക്ക് കേരളത്തില്‍ എന്തുമാവാമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അത് അനുവദിച്ചു തരാന്‍ ബിജെപി ഒരുക്കമല്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന തരത്തിലുള്ള ഇടത് സര്‍ക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധതക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.