കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുന്‍വിധിയോടെയാണ് സംസാരിക്കുന്നതെന്ന് എ-ഐ ഗ്രൂപ്പുകളുടെ ആക്ഷേപം. പുനഃസംഘടന തര്‍ക്കത്തില്‍ താരിഖ് അന്‍വറില്‍ പ്രതീക്ഷയില്ലെന്ന് ഗ്രൂപ്പു് നനേതാക്കന്മാര് പറയുന്നു. താരിഖിനോട് സംസാരിച്ചാല്‍ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. താരിഖിന്റെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിയിലെത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ടുകാണുമെന്ന് എ – ഐ ഗ്രൂപ്പുകള്‍ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തിയാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനം . എന്നാല്‍ എതിര്‍പ്പുകള്‍ക്കിടയിലും വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ – ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം..
കൂടിയാലോചന നടത്തിയാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത് എന്ന താരിഖ് അന്‍വറിന്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പുകളില്‍ അമര്‍ഷമുണ്ട്. താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയശേഷമാകും നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോവുക.