തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ സിപിഐ നേതൃത്വത്തില്‍ 15 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇതിന്റെ ഭാഗമായി മാസ്കുകള്‍ വിതരണം ചെയ്യും.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കുക എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍കൂടി ലക്ഷ്യമിട്ടാണ് ജില്ലയിലുടനീളം മാസ്ക് വിതരണം ചെയ്യുന്ന ബഹുജന ക്യാമ്പയിന് ആരംഭിക്കാന്‍ സിപിഐ തീരുമാനിച്ചത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 12) രാവിലെ 11 മണിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എം എന്‍ സ്മാരകത്തില്‍ നിര്‍വഹിക്കും. ഈ മാസം 15 മുതല്‍ 30 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി മാസ്കുകള്‍ ബഹുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പരിപാടിയുടെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും സി പി ഐ
ജില്ലാ സെക്രട്ടറി അഡ്വ ജി ആര് അനില്‍ അഭ്യര്‍ത്ഥിച്ചു.