ഇടുക്കി : പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ഏലപ്പാറ ബ്ലോക്കിലെ കൊക്കയാര്‍, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന് കോവില്‍ പഞ്ചായത്തുകളിലാണ് ഡീന്‍ കുര്യാക്കോസ് പ്രചാരണം നടത്തിയത്. രാവിലെ താഴത്തങ്ങാടിയില്‍ യുഡിഎഫ് ജില്ല ചെയര്മാന് ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു.
ആന്റണി ആലഞ്ചേരി, ഇബ്രാഹിംക്കുട്ടി കല്ലാര്‍, സിറിയക് തോമസ്, അരുണ്‍ പൊടിപ്പാറ, പി.ആര് അയ്യപ്പന്, ഷാജി പൈനാടത്ത്, ഷാജി പുല്ലാട്, ജോര്‍ജ് ജോസഫ്, ഇ.വി തങ്കപ്പന്, എ.ആര് ബാലചന്ദ്രന്, നിജിനി ഷംസുദ്ധീന്, സണ്ണി തട്ടുങ്കല്‍, സണ്ണി ജോര്‍ജ്, ബിജു ജോണ്‍, ബിജു പോള്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ വെംബ്ലി, നാരകംപുഴ,മേലോരം, പെരുവന്താനം,35 മൈല്‍,പാലൂര്‍ക്കാവ്, തെക്കേമല, കണയങ്കവയല്‍,അമലഗിരി എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ അമ്മമാരും കുട്ടികളും യുവാക്കളും ഡീന്‍ കുര്യാക്കോസിനെ സ്വീകരിച്ചു.
ഉച്ചക്ക് ശേഷം ഏലപ്പാറ, ഹെലിബറിയ, കൊച്ചുകരുന്തരുവി, കോലാഹലമേട്, വാഗമണ്‍, വളകോട്, ഉപ്പുതറ, പുതുക്കട എന്നിവിടങ്ങളിലാണ് ഡീന്‍ പര്യടനത്തിന് എത്തിയത്. വൈകിട്ട് കാറ്റാടിക്കവല, പശുപ്പാറ, ചപ്പാത്ത്, മേരികുളം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി രാത്രി മാട്ടുക്കട്ടയില്‍ സമാപിക്കും.