കൊല്ലം: മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ‘ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറഞ്ഞാല്‍ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല.
താന്‍ വര്‍ഗീയ വാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും താന്‍ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് യുഡിഎഫിന് മികച്ച വിജയം നേടും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്.’ ഷിബു ബേബി ജോണ്‍ പറഞ്ഞു.