ന്യൂഡല്‍ഹി: സിപിഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ പദവി നല്കി. സപിഐക്കു പുറമേ എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ആണ് ദേശീയ പദവി നഷ്ടമായത്. ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ആം ആദ്മിയാണ് ഭരിക്കുന്നത്. ദേശീയ പാര്‍ട്ടിയായി പരി?ഗണിക്കുന്നതിന് എഎപിയെ സഹായിച്ചത് ഈ ഘടകമാണ്.
സിപിഐക്ക് ബംഗാളിലെ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും നഷ്ടമായി. നിലവില്‍ ഒരു സംസ്ഥാനത്തും സിപിഐ ഭരണത്തിലില്ല. കേരളത്തില്‍ ഭരണമുന്നണിയുടെ ഭാ?ഗമാണ് സിപിഐ.മമതാ ബനര്‍ജിയുടെ തൃണമൂല്‍ കോണ്‍?ഗ്രസ് ബം?ഗാളില്‍ അധികാരത്തിലിരിക്കുന്നുണ്ടെങ്കിലും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. നേരത്തെ മഹാരാഷ്ട്രയിലെ ഭരണ മുന്നണിയുടെ ഭാ?ഗമായിരുന്ന എന്‍സിപി. പിന്നീട് ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എന്‍സിപി പ്രതിപക്ഷത്തായിരുന്നു.