ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിരവധി ആംആദ്മി പാര്‍ട്ടി, ജനതാദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബെംഗളൂരില്‍ നടന്ന പരിപാടിയിലാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. ആംആദ്മി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജണ്ണ, ചിക്കബല്ലാപൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നരസിംഹ റെഡ്ഡി എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ബിജെപിയിലെത്തിയത്.
സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ധരാജു എന്നിവര്‍ ബിജെപിയിലേക്ക് പുതുതായെത്തിയവരെ സ്വാഗതം ചെയ്തു.