കോട്ടയം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍
മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന് പറഞ്ഞു. മടിയില്‍ കനം ഉണ്ടെങ്കിലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ മാനനഷ്ടത്തിനായി നിങ്ങള്‍ ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ ഈ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടുപോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.’ എന്നായിരുന്നു ഗോവിന്ദന് പറഞ്ഞത്.
സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ സിപിഐഎമ്മിന് ഭയമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. ‘ഇതില്‍ ഞങ്ങള്‍ക്കൊരു ചുക്കുമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്ന അടക്കമുള്ള സ്വര്ണക്കടത്തുകാര്ക്കെതിരെയെടുത്ത കേസില്‍ ഞങ്ങള്‍ക്കെന്താണ് പ്രശ്നം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അല്ലേ കേസെടുത്തത്. ആര് എന്ത് വേണമെങ്കിലും വെളിപ്പെടുത്തട്ടെയെന്നും എം വി ഗോവിന്ദന് പറഞ്ഞു.മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ക്കെല്ലാം സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പാര്‍ട്ടി നിയന്ത്രണമൊന്നുമില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരെ സ്വപ്നാ സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.