ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ കണ്ടെത്തല്‍. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീനെതിരെയുള്ള പുതിയ വിവാദം.
അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയെന്നതായിരുന്നു കെടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാനുള്ള യോഗ്യതയായി മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലും മുന്നണിയിലും പറഞ്ഞത്. എന്നാല്‍ അണ്ണാമല സര്‍വ്വകലാശാലയുടെ പിജിഡിബിഎ കോഴ്സിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അംഗീകരാമുണ്ടെന്ന കോര്‍പ്പറേഷന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അണ്ണാമല യൂണിവേഴ്സിറ്റിയുടെ അംഗീകൃത കോഴ്സുകളുടെ കൂട്ടത്തില്‍ പിജിഡിബിഎ കോഴ്സ് ഇല്ലന്നതും മന്ത്രി ജലീലിന് വിനയാവും.
രാഷ്ട്രദീപം ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യൂ
https://www.facebook.com/rashtradeepam/