മലപ്പുറം: സംസ്ഥാന മുസ്ലിംലീഗ് കൗണ്‍സില്‍ ചുമതല പ്പെടുത്തിയതനുസരിച്ച് എറണാകുളം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി രൂപീകരിച്ചതായി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി തങ്ങള്‍ അറിയിച്ചു. ഹംസ പറക്കാട്ട് പ്രസിഡന്റും, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍ ജനറല്‍ സെക്രട്ടറിയും, പി.എ അഹമ്മദ് കബീര്‍ ട്രഷററുമായുളള കമ്മിറ്റിയാണ് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചത്.
ഇബ്രാഹിം കവല (കോതമംഗലം), കെ.എച്ച് മുഹമ്മദ് കുഞ്ഞ് (കുന്നത്തുനാട്), പി.എ മമ്മു (തൃ ക്കാക്കര), ടി.എം അബ്ബാസ് (കളമശേരി), അഡ്വ. കെ.എം അസൈനാര്‍ (മുവാറ്റുപുഴ), സി.എം സുബൈര്‍ (കൊച്ചി) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കരീം പാടത്തിക്കര (കുന്നത്തുനാട്), അഷ്റഫ് മൂപ്പന് (കളമശേരി), സി.എ സുബൈര്‍ ഓണംപള്ളി (പെരുമ്പാവൂര്‍), കെ.എ മുഹമ്മദ് ആസിഫ് (കളമശേരി), പി.എം മൊയ്തീന് (കോതമംഗലം), അന്‍സാര്‍ മുണ്ടാട്ട് (മുവാറ്റുപുഴ) എന്നിവരാണ് സെക്രട്ടറിമാര്‍.
കെ.എം അബ്ദുല്‍ മജീദിനെ സം സ്ഥാന സെക്രട്ടറിയേറ്റ് അംഗമായും തിരഞ്ഞെടുത്തു. എന്‍.വി. സി അഹമ്മദ്, പി.എം അമീറലി, എന്‍.കെ നാസര്‍ എന്നിവരെ സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്കും പി.എച്ച് ഇബ്രാഹിംകുട്ടി (തൃക്കാക്കര)യെ സംസ്ഥാന കൗണ്‍സില്‍ അംഗമായും നോമിനേറ്റ് ചെയ്തു.