ഇടുക്കി: പ്രകൃതിക്ഷോഭ പോസ്റ്റുകള്‍ വൈറലാവുന്നതിനിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തില്‍ കുടുങ്ങി. ‘പ്രളയത്തില്‍ സഖാക്കന്മാര് അമിത ആവേശത്തിലും സന്തോഷത്തിലുമാണ്, എന്താകാര്യം എന്ന് ചോദിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.‘
ഡീന്റെ ചിത്രത്തോടൊപ്പമുള്ള Dean Kuriakose For Idukki
എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേരിലാണ് വിവാദ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ആദ്യം മുങ്ങിയ പോസ്റ്റ് പിന്നാലെ പുനസ്ഥാപിച്ചു. സംഭവത്തില്‍ എം പിയുടെ പേരില്‍ കുറിപ്പിനെതിരെ മറ്റൊരു പോസ്റ്റും പുറത്തിറങ്ങി. എന്റേത് എന്ന പേരില്‍ വ്യജ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ദയില്‍പ്പെട്ടു, അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ് എന്നാണ് പോസ്റ്റിലുള്ളത്. ഇത് എംപിയുടെ പേജല്ലന്നും വ്യാജ പോസ്റ്റാണന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ മാനേജര്‍ ജോജോ കീഴില്ലം രംഗത്തെത്തി.
ജോജോ കീഴില്ലത്തിന്റെ പോസ്റ്റ്
ഇതൊന്നും എംപിയുടെ ഒഫീഷ്യല്‍ പേജിലോ, പ്രൊഫൈലിലോ വരുന്ന അപ്ഡേറ്റുകളല്ല…
പ്രകൃതിക്ഷോഭം ഉണ്ടായ അന്ന് മുതല്‍ നമ്മുടെ എംപി ജനങ്ങള്‍ക്കൊപ്പമാണ്.. അല്ലാതെ വെള്ളം എല്ലാം ഇറങ്ങി അരിചാക്കിനു മുകളില്‍ കയറിയിരുന്നു ഫോട്ടോ എടുക്കാന്‍ പുള്ളി പോയില്ല… ഇതെല്ലാം കണ്ട് കുരുപൊട്ടുന്ന സഖാക്കന്മാര് അവര്‍ തന്നെ ഉണ്ടാക്കിയ ഫേക്ക് പേജിലൂടെ തന്തയില്ലായ്മതരം കാണിച്ചുകൂട്ടുന്നതിനു എംപി എന്ത് പിഴച്ചു…
പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. എംപിക്കെതിരെ പോസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും സജീവ ചര്‍ച്ചയാവുകയാണ്. എംപിയുടെ പേരില്‍ നിരവധി ആളുകളാണ് ഫെയ്സ് ബുക്ക് പേജുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. പൊതു പ്രവര്‍ത്തകരുടെയും സെലിബ്രിറ്റികളുടേയും പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയശേഷം റീച്ച് കൂട്ടി പേജുകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങളും ഉണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.