മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ് വിവരം. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ബംഗാളില്‍ നിന്നുളള നടി രൂപ ഗാംഗുലി, മാധ്യമ പ്രവര്ത്തകന് സ്വപന് ദാസ്ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഡോണ ഗാംഗുലി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അത്താഴ വിരുന്ന് നല്‍കിയതിന് പിന്നാലെ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് വരുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഡോണ ഗാംഗുലിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡീസി നൃത്തത്തില്‍ പ്രശസ്തയാണ് ഡോണ. ദിക്ഷ മഞ്ജരി എന്ന ഡാന്‍സ് വിദ്യാലയവും ഇവര്‍ നടത്തുന്നുണ്ട്.
സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് വന്നാല്‍ നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഡോണ ഗാംഗുലി പ്രതികരിച്ചതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൗരവ് ഗാംഗുലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘സൗരവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി നന്നായി പ്രവര്‍ത്തിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും,’ എന്ന് ഡോണ പറഞ്ഞു.
ഈ മാസം ആറിനാണ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയില്‍ വിരുന്നിനെത്തിത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്തതായി ബിജെപി നേതാക്കളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോണ ഗാംഗുലി ആറാം തിയ്യതി പ്രശസ്തമായ വിക്ടോറിയ മെമ്മോറിയലില്‍ നൃത്തം അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാരനായും അമിത് ഷാ എത്തിയിരുന്നു. അതേസമയം, ഡോണയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച് പ്രതികരിക്കാന്‍ ഗാംഗുലിയുടെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.