കോട്ടയം: പാര്‍ട്ടി വിടുമെന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പിസി. തോമസ്. കഴിഞ്ഞ ദിവസം പാലായിൽ കെ എം മാണിയുടെ ചരമ വാര്‍ഷിക ദിനത്തിലാണ് വീവീടു സന്ദര്‍ശിച്ചത്. ഇതിനെ തുടര്‍ന്നാണ് താൻ പാർട്ടി വിടുമെന്ന പ്രചരണം ശക്തമായതെന്ന് തോമസ് പറഞ്ഞുതോമസ് പറഞ്ഞു.
തന്റെ പിതാവിന്റെ സഹോദരിയാണ് കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ. അവര്‍ക്ക് സുഖമില്ലാത്തതിനാല്‍ കാണാനാണ് മാണിയുടെ വീട്ടിലെത്തിയത്. ഇതിനുമുമ്പും മാണിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയെ കാണാന്‍ പോയിരുന്നു. ജോസ് കെ മാണി ഇല്ലാത്ത സമയത്താണ് വീട്ടില്‍ പോയത്. അല്ലാതെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പി സി തോമസ് പറഞ്ഞു.