കോഴിക്കോട്: കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ നടപടി. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.
അതേസമയം പ്രചാരണം ചൂട് പിടിക്കുമ്പോൾ സ്ഥാനാർത്ഥി ജയിലിലായത് ബിജെപിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം.