ആലപ്പുഴ: പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍
മുന്നണികളും സ്ഥാനാര്‍ത്ഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആലപ്പുഴ എല്‍.ഡി.എഫിന് ഉറപ്പുള്ള മണ്ഡലമെന്ന് പ്രചാരണത്തിന്റെ
ആദ്യഘട്ടത്തില്‍ തോന്നലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുല്യശക്തികളായി മാറിയിരിക്കുകയാണ്. വിജയം ആര്‍ക്കും അത്ര എളുപ്പമല്ലെന്ന രീതിയിലേക്ക് പ്രചാരണം മാറിയിരിക്കുന്നു.
കെ.സി.വേണുഗോപാല്‍ നേടിയ വിജയം നിലനിറുത്താനുള്ള പാേരാട്ടത്തിലാണ് ഷാനിമോള്‍ ഉസ്മാന്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു വനിത ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതിന്റെ
പകിട്ടോടെയാണ് ഷാനിമോള്‍ വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. വനിത എന്ന നിലയില്‍ കിട്ടുന്ന അംഗീകാരം വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവര്‍.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫിനായിരുന്നു മുന്‍തൂക്കം. രണ്ടാംഘട്ടമെത്തിയതോടെ അത് തുല്യ നിലയിലായി. മൂന്നാംഘട്ടത്തിലുള്ള മുന്നേറ്റമാണ് ഏറ്റവും പ്രധാനം. ചില ചാനലുകള്‍ നടത്തിയ എക്സിറ്റ്പോളില്‍ ഷാനിമോള്‍ക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും ആവേശം ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ എക്സിറ്റ്പോളുകളെ എല്‍.ഡി.എഫ് തളളിക്കളയുകയാണ്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് പുതിയൊരു ചരിത്രം രചിക്കാനുള്ള പുറപ്പാടിലാണ്. ബി.ജെ.പിക്ക് മണ്ഡലത്തിലുള്ള വോട്ടുകള്‍ക്കൊപ്പം മറ്റ് വോട്ടുകളും സമാഹരിക്കാനുള്ള പ്രചാരണച്ചൂളയിലാണ് അദ്ദേഹം.