ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിന് പുറത്ത് ഞങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. താന്‍ എംപിയായിരിക്കുമ്പോള്‍ ഇത് രാജ്യസഭയില്‍ പാസായിരുന്നുവെന്നും പാര്‍ലമെന്റില്‍ പാസാക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനായി രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ കവിതയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ധേഹം.
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തുന്നത്. കവിതയുടെ എന്‍ജിഒ ഭാരത് ജാഗ്രതിയാണ് നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ(എം), ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവയുള്‍പ്പെടെ പത്തിലധികം പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.