പെരുമ്പാവൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷം വാഴക്കുളം പഞ്ചായത്തിലെ മൗലൂദ് പുര ശാഖയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ഹൈദരലി ജംഗ്ഷനിൽ മുതിർന്ന നേതാവ് എൻ.എം പരീത്, താര ജംഗ്ഷനിൽ അബൂക്കർ കാരോളിയും പതാക ഉയർത്തി.
എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാമുഹ്യ സഹായ പദ്ധതി മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ70 നിർധനകുടുംബങ്ങൾക്ക് 5 കിലോ അരി വീതം വിതരണം ചെയ്തു.
ശാഖ പ്രസിഡന്റ് ഇ.കെ.അബൂബക്കർ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ.നൗഷാദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.കെ.കെ.അബ്ദുൽ റഹിമാൻ, മാഹിൻ അബു മുച്ചേത്ത്, ജാഫർ കാരിയേലി, ഐമുണ്ണി പാലക്കൽ എന്നിവർ സംസാരിച്ചു.