കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.വിജയസാധ്യത കണക്കിലെടുത്താണ് സീറ്റ് ചോദിച്ചതെന്നും സുധാകരന് പ്രതികരിച്ചു.
എല്ലാവര്ക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ട്. ഇത് കേരളാ കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് നല്കിയാല് കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നും സുധാകരന് പറഞ്ഞു.
ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന് അറിയിച്ചു. പക്ഷേ വേണുഗോപാല്‍ മറുപടി പറഞ്ഞിട്ടില്ല.
സിറ്റിംഗ് എംപിമാര്‍ മാറിനില്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് തള്ളില്ല. അവര്‍ക്ക് പകരം ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.