മുവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഷാഫിയെ (യു ഡി എഫ്) എതിരില്ലാതെ തെരഞ്ഞെടുത്തു. യു ഡി എഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി, വി ഇ. നാസർ, വിജി പ്രഭാകരൻ എന്നിവർ പങ്കെടുത്തപ്പോൾ എൽ ഡി എഫിലെ ഇ എം ഷാജി മാത്രമാണ് എത്തിയത്. മറ്റൊരംഗമായ റെജീന ഷിനാജ് വിട്ടു നിന്നു . പഞ്ചായത്ത് 17 ആം വാർഡ് അംഗമായ ഷാഫി മുസ്ലീം ലീഗ് നിയോജക മണ്ഡലം കൗൺസിൽ അംഗമാണ്. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഉസ്മാൻ സി ഇ ആയിരുന്നു വരണാധികാരി.
ആക്റ്റിംഗ് പ്രസിഡന്റ് ഷോബി അനിൽ,ആരോഗ്യ വിദ്യഭ്യസ സ്റ്റാറ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ മുസ്ലിം ലീഗ് നിയോജകമണ്ഡലം,പ്രസിഡന്റ് പി എ ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം എസ് അലി, പി എം അസീസ്, നൗഷാദ് എം എ, സക്കീർ ഹുസൈൻ, റജീന ശിഹാജ് , ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി. എച്. മൈതീൻ കുട്ടി, ഷക്കീർ കെ എം, ശംസുദ്ധീൻ ലാബ്ബ, ഡിവിഷൻ പ്രസിഡന്റ് നൗഷാദ് എള്ളുമല, ജനറൽ സെക്രട്ടറി എം പി ഇബ്രാഹിം, വി എം ബഷീർ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സുലൈമാൻ,കെ കെ ബഷീർ,മുഹമ്മദ് പി എം,നാസർ പി എം,മുഹമ്മദ് ഇയാസ്,സജി പായിക്കാട്ട്, പി എ അനിൽ , അഫ്സൽ എൻ എ, നൗഷാദ് അക്കോത്, അഷ്റഫ് ചെളികണ്ടം,ശിഹാബ് മുതിരക്കലയിൽ,അലിയാർ കൊല്ലംകുടി,നജീബ് ഈ ജെ, എം എച്ച് മൈതീൻ, അഷ്റഫ് ചെളികണ്ടം,എം എച്ച് അലിയാർ, ശിഹാബ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, ആസിഫ് പി എ, ഹസീന എം എസ്,എന്നിവർ സംബന്ധിച്ചു,