കണ്ണൂര്‍: വര്‍ഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി തൃപ്തികരമാണെന്ന് എം വി നികേഷ് കുമാര്‍. എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ കേസിലാണ് വിധി. അഴീക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത്. പ്രചരണത്തിന്റെ തുടക്കം മുതലേ തന്നേ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നും നികേഷ് കുമാര്‍ പറഞ്ഞു.
അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് കോടതി