കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന പരാതിയുമായാണ് നികേഷ് കോടതിയെ സമീപിച്ചത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷാജി വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെ 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി അഴീക്കോട് തോല്‍പ്പിച്ചത്.