കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണായി നിത ഷഹീറിനെ തെരഞ്ഞെടുത്തു.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി നിത.
യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
നീറാട് വാര്‍ഡ് കൗണ്‍സിലറാണ് 27-കാരിയായ നിത ഷഹീര്‍. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വോട്ടിങ് നില: ആകെ 40. യുഡിഎഫ് -32, എല്‍ഡിഎഫ് -6, അസാധു -2.