മൂവാറ്റുപുഴ :തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ അത് ന്യൂനപക്ഷ വേട്ടയാടലായി മാറുമെന്നുംഇത് നാടിന്റെ സാഹോദര്യത്തെയും ഭദ്രതയേയും തകർക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ എം.പി. മൂവാറ്റുപുഴയിൽ മണിപ്പൂർ കത്തി എരിഞ്ഞിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ മുവാറ്റുപുഴയിൽ ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ
മിണ്ടാതുരിയാടാതു പവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കലാപകാരികൾക്ക് തോക്കും തിരയും നൽകി സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
തന്റെ വിശ്വാസികളായ ജനങ്ങളിൽ ഒരു പോലെ വിശ്വാസം ആർജിക്കാൻ നേതാവിന് കഴിയണം.
വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന അതിദാരുണമായ രോധനമാണ് മണിപ്പൂരിൽ ഉയരുന്നത്. നാം കാണുന്നതിന്റെ മുന്നിരട്ടിയിലധികമാണി മണിപ്പൂരിലെ പ്രശ്നങ്ങൾ .
പ്രധാനമന്ത്രി ഒത്തുതീർപ്പ് ചർച്ചയുടെ ഒരു വാക്ക് പോലും പറയാൻ ശ്രമിക്കാതെ നിശബ്ദതയിലാണ്. ഇത് ദുരുഹതയാണന്നും ഇതിന്റെ തിരിച്ചടി കാലം നൽകുമെന്നും അദ്ധേഹം പറഞ്ഞു.
കേരളത്തിലും പകയുടെ കനലുമായി വരുന്നവരെ ചവറ്റുകൊട്ടയിൽ വലിച്ചെറിയാൻ നാം ഒറ്റകെട്ടായി ശ്രമിക്കണമെന്നും അദ്ധേഹം പറഞ്ഞു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി അധ്യഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബു ജോൺ സ്വാഗതം പറഞ്ഞു.
രാവിലെ 10.30 ന് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദീൻ ഫൈസിയുടെ
പ്രാർത്ഥനയോടയൊണ് പ്രതിഷേധ ഉപവാസം തുടങ്ങിയത്.
വിവിധ മത മേലധ്യക്ഷൻമാരായ
കർദിനാൾ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ,കോതമംഗലം രൂപത അധ്യഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ തിയഡോഷ്യസ് ,കണ്ടനാട് ഭദാസനാധിപൻ
തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത.
അങ്കമാലി മൂവാറ്റുപുഴ മേഖലാ ദ്രാസനാധിപൻ മാത്യൂസ്മാർ അത്തിമോസ് മെത്രാപ്പൊലീത്ത,
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാനസെക്രട്ടറി സി.എമൂസ മൗലവി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി (ശക്തിബോധിഗുരുകുലം), ഇമാമുമാരായ ജമാൽ അസ്ഹരി, അബ്ദുൽ ജബ്ബാർ സഖാഫി, തൗഫീക് മൗലവി, ജോസഫ് വാഴക്കൻ ,
കെ.പി.സി സി ഭാരവാഹികമായ സേനാപതി വേണു, എസ് അശോകൻ , റോയി കെ. പൗലോസ്, മുൻ എം പി. ഫ്രാൻസീസ് ജോർജ് , കെ.എം അബ്ദുൽ മജീദ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ. എം അബ്ദുൽ മജീദ്, കെ.പി സി സി എക്സികുട്ടീവ് അംഗം ജയ്സൺ ജോസഫ് ,അംഗം എ മുഹമ്മദ് ബഷീർ, കെ.എം.സലീം, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് കടയക്കോട്ട് എന്നിവർ സംസാരിച്ചു.
മുഹമ്മദ് പനയ്ക്കൽ, അഡ്വ. വർഗീസ് മാത്യു, ജോസ് പെരുമ്പള്ളി കുന്നേൽ, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ , സെക്രട്ടറി കെ.എ ഗോപകുമാർ , കത്തോലിക്ക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊ. ജോസുകുട്ടി ഒഴുകയിൽ , കെ.എം. പരിത്, അഡ്വ. വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ , ജോൺ തെരുവത്ത്, മാത്യൂസ് വർക്കി, ഒ.പി. ബേബി, യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, എക്സികുടീവ് അംഗം എൽദോ ബാബു വട്ടക്കാവിൽ , ജില്ലാ സെക്രട്ടറിമാരായ ഷാൻ മുഹമ്മദ്, എം സി വിനയൻ , എബി പൊങ്ങണം , റെജീ . പി ജോർജ് , പി.എ ബഷീർ, ഒ.എം. സുബൈർ, സമീർ കോണിക്കൽ , പി എം . ഏലിയാസ് , കെ.പി. ജോയി, ജെറിൻ ജേക്കബ്, സിനി ബിജു, അജി മുണ്ടാട്ട്, പി.എം അബ്ദുൽ സലാം, ജിനു മടേയ്ക്കൽ, ഹിബ് സൺ ഏബ്രഹാം വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ . ജില്ല -, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നഗരസഭ കൗൺസിലർമാർ മറ്റ് വിവിധ സംഘടനാ നേതാക്കളും ചടങ്ങിൽ സംമ്പന്ധിച്ചു.
പ്രാർത്ഥനാ സദസ് വേദിയിൽ വിവിധ സന്ന്യസ്ഥ സമൂഹത്തിന്റെ പ്രാർത്ഥനയും നടന്നു. 9 ന് രാവിലെ 10.30വരെയാണ് ഉപവാസം . പി.ജെ ജോസഫ് എം എൽ എ, പി കെ ഫിറോസ് തുടങ്ങിയവർ സംസാരിക്കും.