തൊടുപുഴ: സ്വന്തം തട്ടകമായ തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസിന് ആവേശ സ്വീകരണം. മണക്കാട് നിന്നും ആരംഭിച്ച പര്യടനം പി.ജെ.ജോസഫ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നടപടികള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്. ടുക്കി പാക്കേജ് ഇന്ന് ജലരേഖയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഡീന്‍ കുര്യാക്കോസിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ചരിത്ര ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
അഞ്ചു വര്‍ഷം മുമ്പ് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നുറുശതമാനം സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചതായും നല്കിയ പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പെട്ടിമുടിയിലും കൊക്കയാറിലും കുടയത്തൂരിലും ദുരന്തമുഖത്ത് സേവകനായി, രക്ഷകനായി, ആശ്വാസമായി ആദ്യം എത്തി അവസാനം വരെ കൂടെ നിന്ന ഡീന്‍ കുര്യാക്കോസിനോട് മലയോര ജനത കടപ്പെട്ടിരിക്കുന്നു എന്നും, ജനജീവിതം ദുസ്സഹമാക്കിയ ഇടതു സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ് എന്നും കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന് പറഞ്ഞു. നിയോജക മണ്ഡലം യു.ഡി.എഫ്.ചെയര്മാന് എ.എം.ഹാരിദ്അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം.ജെ.ജേക്കബ്ബ്, ജോസി ജേക്കബ്ബ്.ജോസഫ് ജോണ്‍, സുരേഷ് ബാബു.രാജു മുണ്ടക്കാട്ട്, അഡ്വ.എം.എന്‍.ഗോപി. നിഷ സോമന്, ജോണ്‍ നെടിയപാല , മനോജ് കോക്കാട്ട്, ജോയി മൈലാടി, എന്‍.ഐ.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.