കോട്ടയം: കോട്ടയത്ത് മാണിഗ്രൂപ്പിലും വിള്ളല്‍. മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവും മൂന് എംഎല്‍എയുമായ പി.എം. മാത്യു യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് രംഗത്തെത്തി. മുന്‍ കടത്തുരുത്തി എം.എല്‍.എയാണ് മാത്യു. മരങ്ങാട്ടുപള്ളിയില്‍ വെച്ച് നടന്ന യു.ഡി.എഫ്. കുടുംബയോഗത്തിലും പി.എം. മാത്യു പങ്കെടുത്തു. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫ് എം.എല്‍.എയും പങ്കെടുത്തിരുന്നു.
ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിന് നിലപാടില്ല. പാര്‍ട്ടി മാറാനോ മുന്നണി മാറാനോ നിലവില്‍ തീരുമാനമില്ലന്നും ഫ്രാന്‍സിസ് ജോര്‍ജിന് വോട്ട് ചെയ്യാനുള്ള തീരുമാനം വ്യക്തിപരമെന്നും പി.എം. മാത്യു പറഞ്ഞു. തന്റെ പിന്തുണ ഇല്ലെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും പി.എം. മാത്യു പറഞ്ഞു.