കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ.
എല്ലായിടത്തും തോല്പ്പിക്കാനായി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരനെന്ന് സുരേന്ദ്രൻ ആക്ഷേപിച്ചു.
സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസുകാരെ തള്ളിപ്പറയാൻ അദ്ദേഹം തയാറായില്ല. കേരളത്തിലെ യജമാന്മാർക്ക് തട്ടിക്കളിക്കാനുള്ള കളിപ്പാവ മാത്രമാണ് മുരളീധരനെന്ന് സുരേന്ദ്രൻ പറഞ്ഞു.
തൃശൂർ ലോക്സഭയിലും വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിലും അദ്ദേഹം തോറ്റത് നിസാര വോട്ടിനല്ല. നേമത്ത് മലപോലെ വന്നിട്ട് ചില്ലറ വോട്ടുമാത്രമാണ് കിട്ടിയതെന്നും സുരേന്ദ്രൻ പരിഹസിച്ചു.