കോഴിക്കോട്: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. ഒരു വ്യക്തി പോകുന്നത് പാർട്ടിയെ സംബന്ധിച്ച് നഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.പത്മജ കോണ്‍ഗ്രസ് വിട്ടതോടെ കെ. കരുണാകരന്റെ ചിത്രം വച്ചൊരു കളി കളിക്കാൻ ബിജെപിക്ക് അവസരമായി. ഏതായാലും കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാൻ ജീവനുള്ളിടത്തോളം കാലം സമ്മതിക്കില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ സ്വത്താണ്.
ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കാനാണ് തങ്ങളുടെ നയം. ഒരിടത്തും അവര്‍ക്ക് രണ്ടാം സ്ഥാനം ലഭിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. കേരളമണ്ണില്‍ അവര്‍ക്ക് നിലംതൊടാന്‍ കഴിയില്ല. വര്‍ഗീയതയ്ക്ക് എതിരെയാണ് തന്റെ ഗ്യാരണ്ടിയെന്നും മുരളീധരൻ പറഞ്ഞു.