ഡൽഹിയിൽ കോൺഗ്രസിന്
രക്ഷയില്ലെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നും ചാക്കോ. ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പി സി ചാക്കോ നടത്തിയത്. തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് കീര്‍ത്തി ആസാദ് വലിയ പരാജയമായിരുന്നു. ഡല്‍ഹി കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം വരുത്താതെ ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാനാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.