ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി വച്ചു. ഗവര്‍ണറെ കണ്ടു രാജികത്ത് കൈമാറി. കാവല്സര്ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. രാജിക്ക് ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഫട്നാവിസ് അവകാശവാദം ഉന്നയിച്ചില്ല. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ ശിവസേന എം ല്‍ എ മാരോടു പറഞ്ഞു. ഉദ്ധവ് താക്കറെ കാണാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. എം ല്‍ എ മാര്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പോലീസിന് കത്ത് നല്കി. മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ച് നിന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണമെന്ന ബി.ജെ.പിയുടെ സ്വപ്നം പൊലിഞ്ഞത്. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന നിര്‍ദേശം ശിവസേന മുന്നോട്ട് വെച്ചെങ്കിലും ബി.ജെ.പി ഇതിന് വഴങ്ങിയില്ല.