മലപ്പുറത്ത് എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായി പരാതി. തിരുരങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ എംഎസ്എഫ് ആക്രമണം നടന്നിനു പിന്നാലെയാണ് സംഭവം. സംഘര്‍ഷത്തില്‍ പരുക്കേറ്റ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരെ സന്ദര്‍ശിച്ചവര്‍ക്കാണ് മര്‍ദനമേറ്റതെന്നാണ് എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു. കോളേജ് പരിസരത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കം. എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി.
എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കോളേജ് പരിസരത്തു വെച്ച് ആക്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കൂടാതെ ആശുപത്രി പരിസരത്ത് പ്രശനമുണ്ടാക്കിയത് എംഎസ്എഫ് ആണെന്നും എസ്എഫ്ഐ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും എംഎസ്എഫ് പറഞ്ഞു