തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102 രൂപ 54 പൈസയും, ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ 77 പൈസയും, ഡീസലിന് 94 രൂപ 55 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101.05 രൂപയും, ഡീസലിന് 94 രൂപ 82 പൈസയുമാണ് വ്യാഴാഴ്ചത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതിനാല്‍ത്തന്നെ വരും ദിവസങ്ങളിലും പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും.