തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഇത്രയും സ്നേഹം എന്നോട് ഉണ്ടായിരുന്നെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കെഎം മാണി പറഞ്ഞു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം . തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്ന് മാണി വിലയിരുത്തി. യുഡിഎഫിനോട് നന്ദിയുണ്ടെന്നും സ്നേഹത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനും പിന്നാലെ സദസില്‍ ചിരി ഉയര്‍ന്നു. മാണി യുഡിഎഫിലേക്ക് തിരികെയെത്തിയ യോഗത്തില്‍ നിന്ന് വിഎം സുധീരന് ഇറങ്ങിപ്പോയി. ബിജെപിയെ ശക്തിപ്പെടുത്താന്‍ മാത്രമേ ഈ നീക്കം സഹായിക്കുവെന്ന് സുധീരന് പറഞ്ഞു. നീക്കത്തില്‍ ശക്തമായ വിയോജിപ്പ് ഉണ്ടെന്ന് വിഎം സുധീരന് പറഞ്ഞു. ദില്ലി ചര്‍ച്ചക്ക് പോയ നേതാക്കള്‍ വഞ്ചന പരമായ നിലപാട് എടുത്തുവെന്ന് സുധീരന് ആരോപിച്ചു.