തൃശ്ശൂര്‍: പാര്‍ട്ടിയുടെ സ്വത്തുവിവര കണക്കുകള്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഇഡിയുടെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ധേഹം പറഞ്ഞു..
പാര്‍ട്ടിക്ക് ഭയപ്പാടില്ല. ഒന്നും മറച്ചുവെക്കാനും ഇല്ല. എല്ലാം സുതാര്യമാണ് ഒന്നും മറച്ചുവെക്കാനില്ല. കൃത്യമായി ആദായ നികുതി വകുപ്പിന് രേഖകള്‍ സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിക്ക് സ്വത്തുണ്ട്. ഒന്നും മറച്ചു വെച്ചിട്ടില്ല. ഇഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം പ്രതികാര നടപടിയാണ്. ഇത് ജനങ്ങള്‍ക്ക് അറിയാമെന്നും സെക്രട്ടറി പറഞ്ഞു.