കോട്ടയം പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജിന് ‘ഓട്ടോറിക്ഷ’ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ മത്സരിച്ച ട്രാക്ടര്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഓട്ടോറിഷ ചിഹ്നത്തിനായി അനുമതി തേടിയത്.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം രണ്ടിലയ്ക്കായി ജോസ്, ജോസഫ് പക്ഷങ്ങള്‍ നടത്തിയ നിയമപോരാട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍വരെ എത്തിയിരുന്നു. ഒടുവില്‍ പാര്‍ട്ടിയും ചിഹ്നവും ജോസ്.കെ മാണിക്ക് ലഭിക്കുകയാിരുന്നു.