കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് ആവര്‍ത്തിച്ച് സജി മഞ്ഞകടമ്പില്‍. ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച സജി മഞ്ഞക്കടമ്പിലുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് ജോസഫ് വിഭാഗവും തീരുമാനിച്ചു.
ഇതിനിടെ ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയി. സജിയെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടു വലി തുടങ്ങിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന് നേരിട്ടാണ് നീക്കം നടത്തുന്നത്. രാഷ്ട്രീയ മാറ്റം സംബന്ധിച്ച് ഇതുവരെ മനസ്സു തുറക്കാന്‍ സജി തയ്യാറായിട്ടില്ല.