പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന് എം.പി. പാലക്കാട് എംഎല്‍എ ഓഫീസ് തുറന്നെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ചാണ് വികെ ശ്രീകണ്ഠന് രംഗത്തു വന്നത്. ശ്രീധരന് ഓഫീസ് തുറക്കുന്നത് നല്ലതാണ്, റെയില്‍വെയുടെ പുതിയ പല പ്രോജക്റ്റുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ്- വി.കെ ശ്രീകണ്ഠന് പറഞ്ഞു.
അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലൊക്കെ ശ്രീധരന് മുന്‍പന്തിയില്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വോട്ടിന്റെ കാര്യത്തില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠന് വ്യക്തമാക്കി. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന് പറഞ്ഞു.