ചെന്നൈ : മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുനല്‍കി തമിഴ്നാട് സി.പി.എം പുറത്തിറക്കിയ പ്രകടനപത്രിക. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്കി പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് പാര്‍ട്ടി വാഗ്ദാനം. ഇതോടെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം സി.പി.എം തമിഴ്നാട്ടില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് പാര്‍ട്ടിക്കുവേണ്ടി വാഗ്ദാനം നല്‍കിയിരിക്കുന്നത്.
പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.അറുമുഖ നായര്‍, കെ. ഉദയകുമാര്‍ എന്നിവരും പങ്കെടുത്തു. പ്രകടന പത്രികയിലെ മറ്റ് വാഗ്ദ്ദാനങ്ങള്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റും, സ്കൂളുകളില്‍ തമിഴ് വിദ്യഭ്യാസം നിര്‍ബന്ധമാക്കും തുടങ്ങിയവയാണ്.