കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഒരുകാലത്ത് സജീവമായിരുന്നു. ശബരിമല വിഷയത്തില്‍ സുധാകരന് സ്വീകരിച്ച നിലപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ പ്രചരണത്തിന് ആക്കം കൂട്ടുകയും ചെയ്തു. എന്നാല്‍ ഒരുകാരണവശാലും ബി ജെ പിയിലേക്കില്ലെന്ന് അദ്ദേഹത്തിന് പലതവണ ആവര്‍ത്തിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പു കാലമായതോടെ വിഷയത്തില്‍ പ്രതിപക്ഷത്തിന് വീഡിയോയിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് സുധാകരന്.
ഇറച്ചിക്കടയില്‍ നടക്കുന്ന സംഭാഷണമെന്ന രൂപത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ലോക്സഭയിലേക്ക് സുധാകരനെ അയച്ചാല്‍ അദ്ദേഹം കാലുമാറുമെന്നും അത് തനിക്ക് ഉറപ്പാണെന്നും ഇറച്ചിവെട്ടുകാരന് പറയുന്നു. എന്നാല്‍ കണ്ണൂരുകാര് ഇന്നും ഇന്നലെയുമല്ല സുധാകരനെ കാണാന്‍ തുടങ്ങിയതെന്നും വിരിഞ്ഞുനിന്നപ്പോള്‍ ആ പൂ പറിക്കാന്‍ സുധാകരന് പോയിട്ടില്ലെന്നും പിന്നെയാണോ വാടിയപ്പോള്‍ എന്ന് മറുഭാഗം വാദിക്കുന്നു. സുധാകരനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ കാണാം.
"എന്തൊരു ഗതികേട്" തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പരസ്യം.' ;
Posted by Sruthi Rajeevan on Sunday, April 7, 2019