കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് വേണ്ടി വോട്ട് ചോദിച്ച് കുടുംബവും. ഹൈബിക്കും അന്നയ്ക്കും ഒപ്പം വോട്ടു ചോദിച്ചിറങ്ങിയ മകള്‍ ക്ലാരയായിരുന്നു എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം. കളമശേരി മണ്ഡലത്തിലെ ഗ്ലാസ് കോളനിയിലേക്ക് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് തന്നെ വോട്ട് ചോദിച്ച് ഇവരുണ്ടായിരുന്നു.
ഹൈബി ഈഡന്റെ ഭാര്യ അന്നയും മകള്‍ ക്ലാരയും. അല്പം നാണിച്ച് ആദ്യം മാറിനിന്നെങ്കിലും ആളുകളെ കണ്ടതോടെ അഞ്ച് വയസുകാരി ക്ലാര ഉഷാറായി.
പര്യടനവാഹനം എത്തിയതോടെ കൊച്ചു ക്ലാര അച്ഛന്റെ കയ്യിലേക്ക്. കുടുംബം കൂടെയുള്ള സന്തോഷം മറച്ചുവയ്ക്കാതെ ഹൈബിയും ആവേശത്തോടെ പ്രചാരണത്തിനിറങ്ങി. വഴിയില്‍ കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചാണ് ക്ലാര അച്ഛനൊപ്പം പര്യടനത്തിലുടനീളം കൂടെയുണ്ടായിരുന്നത്.