തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എതിര് സ്ഥാനാര്‍ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി.മണ്ഡലത്തില്‍ വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി വ്യക്തമാക്കി. തൃശൂരില്‍ ടി.എന്‍. പ്രതാപനെ മാറ്റി കെ. മുരളീധരനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണ്. സ്ഥാനാര്‍ഥികള്‍ മാറിവരും; അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തൃശൂരില്‍ തൃശൂരില്‍ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കൂടിയാണ് തൃശൂരില്‍ മുരളീധരനെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ തൃശൂരിലെത്തി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കായി നീക്കങ്ങള്‍ നടത്തിയ സാഹചര്യവും കണക്കിലെടുത്തിട്ടുണ്ട്. ഇടതുപക്ഷത്തിനായി സിപിഐയുടെ വി.എസ്.സുനില്‍ കുമാർ ആണ് മത്സരരംഗത്തുള്ളത്.
പ്രതാപന് നിയമസഭാ സീറ്റ് നല്‍കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മുരളീധരന് മാറുന്ന വടകരയില്‍ ഷാഫി പറമ്ബില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്എയോമത്സരിക്കുമെന്നാണ് സൂചന.