അടിമാലി :കര്‍ഷക ആത്മഹത്യകള്‍ കൂടുന്നതിന് കാരണം കര്‍ഷകരെ കഷ്ടത്തിലാക്കുന്ന കോര്‍പ്പറേറ്റ് നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് മൂലം കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതായും മന്ത്രി കെ.കൃഷ്ണന്‍കുട്ടി.ജനതാദള്‍ (എസ്) ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് അടിമാലിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം പൂര്‍ണമായും കാര്‍ഷിക മണ്ഡലമാണ് 85 ശതമാനവും കൃഷിക്കാരാണ് ഈ മണ്ഡലത്തില്‍ ഉള്ളത് .
ഇടുക്കി മണ്ഡലത്തില്‍ പെടുന്ന കോതമംഗലവും മൂവാറ്റുപുഴയും തൊടുപുഴയിലും റബര്‍ കര്‍ഷകരാണ് ഏറിയ പങ്കും എന്നാല്‍ റബറിന്റെ വിലകുറഞ്ഞതിന് കോണ്‍ഗ്രസ് കേരള സര്‍ക്കാരിനെ കുറ്റപ്പെടുന്നത് തീര്‍ത്തും വിവരമില്ലായ്മയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ നാല് കുത്തക ടയര്‍ കമ്പനികള്‍ക്ക് വേണ്ടി വിയറ്റ്നാം ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതുമൂലം കേരളത്തിലെ ബഹുഭൂരിപക്ഷം റബ്ബര്‍ കര്‍ഷകയും വലിയ സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ് .ഈ സത്യം മറച്ചുവയ്ക്കുകയാണ് കേരളത്തിലെ 18 എംപി മാരും സ്വീകരിക്കുന്നത്.ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി പാര്‍ലമെന്റില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജ്ജിന്റെ വിജയം ഈ നാടിന്റെയും കര്‍ഷകരുടെയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അടിമാലി മരങ്ങാട്ട് ആഡിറ്റോറിയത്തില്‍ നടന്ന ജനതാദള്‍ എസ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ ജനതാദള്‍ എസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എം റോയ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍മന്ത്രിയുമായ അഡ്വ.ജോസ് തെറ്റയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കിന്‍ഫ്ര ചെയര്‍മാനുമായ സാബു ജോര്‍ജ്ജ്, ജനതാദള്‍ എസ് പാര്‍ലമെന്ററി ബോര്‍ഡ് ചെയര്മാന് കെ എസ് പ്രദീപ് കുമാര്‍ സംസ്ഥാന ട്രഷറര്‍ സിബി ജോസ് സംസ്ഥാന കമ്മിറ്റി അംഗം സണ്ണി ലില്ലിക്കല്‍, ജനതാദള്‍ എസ് എറണാകുളം ജില്ല ഉപാധ്യക്ഷന്‍ മനോജ് ഗോപി ,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മോഹന്‍ദാസ് പി പി, അനില്‍കുമാര്‍ ,പൊന്നമ്മ തങ്കച്ചന് ,ജില്ലാ ഭാരവാഹികളായ ഐന്‍സ് തോമസ് ,മാത്യൂസ് കുറുക്കന്മല, സനല്‍കുമാര്‍ മംഗലശ്ശേരി, ഷിജു തൂങ്ങാലയില്‍, മനോജ് പുളിക്കല്‍, എം പി ഷംസുദ്ദീന്, തുടങ്ങിയവര്‍ പ്രസംഗിച്ചു .സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി എച്ച് അഷ്റഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.എം. സാബു നന്ദിയും പറഞ്ഞു