കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. ഇതോടെ ഇദ്ദേഹം തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി. തുടക്കം മുതല്‍ തിരുവനന്തപുരത്ത് കുമ്മനത്തിന്റെ പേരിനായിരുന്നു മുന്‍തൂക്കം.
ബി ജെ പിയുടെ പ്രാദേശിക നേതൃത്വവും സംസ്ഥാന ഘടകവും കുമ്മനത്തിനു വേണ്ടി നിലപാട് സ്വീകരിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജിവച്ച് കുമ്മനം രാജശേഖരന് ഇന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. നാളെത്തന്നെ ഇദ്ദേഹം തിരുവനന്തപുരത്തെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് കുമ്മനത്തിന്റെ രാജി എന്നതാണ് ശ്രദ്ധേയം
തിരുവനന്തപുരത്ത് കുമ്മനത്തെ മല്‍സരിപ്പിക്കണമെന്ന് ആര്.എസ്.എസ്
കുമ്മനം രാജേശഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി