തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും 57,800 കോടി രൂപ കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്.
പിണറായി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും സുപ്രീംകോടതിയിലും ഡല്‍ഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അവഗണന. നികുതി പിരിവിലെ പരാജയവുംകെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയുമാണ് കേരളത്തെ ഈ അവസ്ഥയിലെത്തിച്ചത്.
അഞ്ച്മാസമായി പെന്ഷന് കൊടുക്കുന്നില്ല. സാമൂഹ്യക്ഷേമ, വികസന പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ല. ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടു.
വി. മുരളീധരനും മുഖ്യമന്ത്രിയും രാത്രിയില്‍ വിളിച്ച് ഒത്തുതീര്‍പ്പ് നടത്തും. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരന് മുരളീധരനാണ്. അതിനു പകരമായാണ് സുരേന്ദ്രനെ കള്ളപ്പണക്കേസില്‍ രക്ഷിച്ചത്. മുരളീധരന് പല വര്‍ത്തമാനാണ് പറയുന്നത്.