പായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ വ്യത്യസ്തമായ പ്രചാരണങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ് ജനപ്രീതി നേടുന്നു. കഴിഞ്ഞ 45 വര്‍ഷത്തോളമായി 18ാം വാര്‍ഡിലെ സ്ഥിരതാമസകാരനായ നൗഷാദ് ജാതി- മത രാഷ്ട്രീയത്തിനപ്പുറം പൊതുജന സേവന രംഗത്ത് സജീവ സാന്നിധ്യമാണ്. അതുകൊണ്ടു തന്നെ നൗഷാദ് വാര്‍ഡിലെ പ്രായഭേദ വ്യത്യാസമില്ലാതെ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനും സുഹൃത്തും കുടുംബാംഗവുമാണ്. ഈ ജനപ്രീതി തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നൗഷാദിനെ പ്രചാരണരംഗത്തും വ്യത്യസ്ഥനാക്കി മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ വേഗത്തില്‍ വോട്ടര്‍മാരിലേക്കെത്താന്‍ സഹായിക്കുന്നത്. വാര്‍ഡിലെ ഓരോ പ്രദേശവും താമസക്കാരെയും നൗഷാദിന് നന്നായി അറിയാം. അതുപോലെ അവര്‍ നേരിടുന്ന പ്രശ്നങ്ങളും. കൊറോണാ കാലമായതുകൊണ്ട് മുന്‍കരുതലുകള്‍ എല്ലാം തന്നെ കൃത്യമായി പാലിച്ചുകൊണ്ടാണ് നൗഷാദ് ഭവന സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. പായിപ്ര പഞ്ചായത്തില്‍ ഉടനീളം സോഷ്യല്‍ മീഡിയ പ്രവര്ത്തനത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നൗഷാദിന്റെ പ്രചരണമാണ്.
കഴിഞ്ഞ 5 വര്‍ഷമായി ഭരിച്ചിരുന്ന വാര്‍ഡിലെ ജനപ്രതിനിധി നാട്ടിലെ പൊതുവായ വിഷയങ്ങള്‍ ഏറ്റെടുക്കുവാനോ, പരിഹരിക്കുവാനോ ശ്രമിച്ചിട്ടില്ല. വാര്‍ഡിലെ വികസന മുരടിപ്പ് അഞ്ചുവര്‍ഷമായി തുടരുന്നു. പരിസര വാര്‍ഡുകളെ അപേക്ഷിച്ച് എല്ലാ കാര്യങ്ങളിലും വാര്‍ഡ് പിന്നിലാണ്. രണ്ടു വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇവിടുത്തെ മുന്‍ മെമ്പര്‍. എന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ വാര്‍ഡിനു വേണ്ടി നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് തികഞ്ഞ അനാസ്ഥയും വാര്‍ഡിലെ വോട്ടര്‍മാരോടുള്ള അവഗണനയുമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ നൗഷാദ് വിമര്‍ശിച്ചു.
അതേസമയം നാടിന്റെ പള്‍സ് അറിയാവുന്ന നൗഷാദ് വയോജനങ്ങള്‍ക്കും യുവാക്കളും ഉള്‍പ്പെടുന്ന വാര്‍ഡിലെ എല്ലാ താമസക്കര്ക്കും ഉപകാരപ്രദമാകുന്ന പദ്ധതികള്‍ മുന്നോട്ടുവെച്ച് വ്യക്തമായ വികസന കാഴ്ചപ്പാടോടെയാണ് മത്സരരംഗത്ത് വന്നിട്ടുള്ളത്. വാര്‍ഡിലെ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് രണ്ട് പദ്ധതികളുടെ പ്രഖ്യാപനവും നൗഷാദ് നടത്തിക്കഴിഞ്ഞു. 18ാം വാര്‍ഡിലെ വയോജനങ്ങള്‍ക്ക് വേണ്ടി ഒരു പകല്‍ വീട് സ്ഥാപിക്കും എന്നതാണ് നൗഷാദിന്റെ ആദ്യ പ്രഖ്യാപനം. എസ് വളവ് ലക്ഷംവീട് വീട് ഏരിയയുമായി ബന്ധപ്പെട്ട യുവജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് നൗഷാദിന്റെ രണ്ടാമത്തെ പ്രഖ്യാപനം. ഇവിടെ യുവാക്കള്‍ക്കായി ഒരു സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി മാറ്റുകയെന്നതാണ്.
പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി യുവജന പ്രസ്ഥാനത്തിന്റെ ശക്തമായ സമരങ്ങളില്‍ ഇടപെട്ട് യുവജന നേതാക്കളില്‍ ഒരാളായി മാറിയ നൗഷാദ് ഇപ്പോള്‍ പേഴക്കാപ്പിള്ളി സിപിഐ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. വാര്‍ഡിലെ വികസന മുരടിപ്പ് കണ്ടുമടുത്ത കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള ആളുകളുടെ അഭിപ്രായമാണ് നൗഷാദിന്റെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് നയിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ ടീം ടു ചാരിറ്റി എന്ന സംഘടനയുടെ ചെയര്മാന് കൂടിയാണ് നൗഷാദ്. സാധാരണക്കാരന് ഏതുനിമിഷവും ആശ്രയിക്കാവുന്ന ഒരു അത്താണികൂടിയാണ് നൗഷാദ് എന്നത് വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് വികസനത്തില്‍ വിശ്വാസ്യത നല്കുന്ന ഒരു ഘടകം കൂടിയാണ്.
വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് നാസറിന്റെ ഭര്‍ത്താവ് നാസര്‍ വിഇ ആണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഇബ്രാഹിം ചിറക്കലും.