മലപ്പുറം: മലപ്പുറം ജില്ലയെ ക്രിമിനല്‍വത്കരിക്കുന്നു എന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ജലപീരങ്കി പ്രയോ?ഗിച്ചിട്ടും പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
കെടി ജലീലിന്റെയും മുഖ്യമന്ത്രിയുടെയും മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ആര്‍എസ്എസിന്റെ ഏജന്റാണെന്നും കേരളത്തെ ഒറ്റുകൊടുത്തെന്നും രാജിവെക്കണമെന്നുമുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി. മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് മലപ്പുറം ജില്ലയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെടി ജലീലിനെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പിക്ക് പരാതിയും നല്കി.