കേരള കോണ്‍ഗ്രസ് രണ്ടായി. ഇനി യോജിപ്പ് എളുപ്പമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഇനി നീക്കം യുഡിഎഫ് യോഗത്തിലെ തീരുമാനം അനുസരിച്ച് മാത്രമായിരിക്കും. യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും ഉപതെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ നിയമസഭയിലേക്ക് മല്‍സരിക്കുമോയെന്നത് ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ല. എംപിയായി തുടരും. ലോക്സഭാ സമ്മേളനം കുറവായതിനാല്‍ കേരളത്തില്‍ ശ്രദ്ധിക്കാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്പിക്കാന് മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി തീരുമാനിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുകയാണ് ദൗത്യമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അത് തിരികെ കൊണ്ടുവരികായണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.