സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി കേന്ദ്ര റയില്‍വേ ബോര്‍ഡിനാണ് കത്തയച്ചത്. ഡി.പി.ആര് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
2020 ജൂണ്‍ 17 നാണ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര് കേരളം കേന്ദ്രത്തിന് കൈമാറിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഇതുവരെയും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് വീണ്ടും കത്തയച്ചത്. ഡി.പി.ആറിന് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ മുമ്പ് നേരിട്ട് കണ്ടിരുന്നു.അന്ന് ചര്‍ച്ച പോസിറ്റീവായിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
എന്നാല്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി കിട്ടിയില്ല. ഡി.പി.ആര് അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി റെയില്‍ ബോര്‍ഡ് സംസ്ഥാനത്തോട് മുമ്പ് വിശദീകരണം തേടിയിരുന്നു.